Reading Problems? see Enabling Malayalam
അക്ഷയ സംരംഭകരുടെ യോഗം - മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
16-07-08 ന് ചേര്‍ന്ന അക്ഷയ സംരംഭകരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും പ്രസ്തുത യോഗത്തില്‍ നിന്നും ജില്ലയിലെ വിവിധഭാഗങ്ങളില്‍ മലയാളം കമ്പ്യൂട്ടിംഗ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി അക്ഷയ സംരംഭകരില്‍ നിന്നും തെരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയിനേഴ്സിന് സ്പെയ്സിന്റെ സഹായത്തോടുകൂടി ഒരു ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലയില്‍ വിവരശേഖരണം നടത്തുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്കൂളുകള്‍, പ്രൈവറ്റ് ഓഫീസുകള്‍, കമ്പ്യൂട്ടര്‍ ഷോപ്പുകള്‍, വീടുകള്‍, മറ്റു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആശുപത്രി, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ മുഴുവന്‍ വിവരങ്ങള്‍ സൂക്ഷിക്കുവാനും പ്രത്യേക രീതിയില്‍ ഇതിന്റെ വിവരങ്ങള്‍ ക്രമീകരിക്കുവാനും പ്രത്യേക സോഫ്റ്റ് വെയര്‍ അക്ഷയ ജില്ലാ ഓഫീസില്‍ ക്രമീക്രിക്കുകയും ഇതിന്റെ കൃത്യതയും ദിനേന അപ്ഡേറ്റ് ചെയ്യുവാന്‍ ക്രമീകരണവും അക്ഷയ ജില്ലാ ഓഫീസില്‍ ഏര്‍പ്പെടുത്തി.



