Reading Problems? see Enabling Malayalam

ഇനേബിള്‍ ഫെസ്റ്റ്

Malayalam Computing സംരംഭത്തില്‍ നിന്ന്

ജില്ലയില്‍ മലയാളം കമ്പ്യുട്ടിങ്ങ് പദ്ധതി വ്യാപിപ്പിക്കന്നതിന്റെ ഭാഗമായി ആസൂത്രണം ചെയ്ത ഇനേബിള്‍ ഫെസ്റ്റ് ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലും ഒരു മുന്‍സിപ്പാലിറ്റിയിലുമാണ് നടത്തിയത്. വേങ്ങാട്, പാപ്പിനിശ്ശേരി, ചേലോറ, പായം, പള്ളിക്കുന്ന് എന്നി പഞ്ചായത്തികളിലും പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലുമാണ് പരിപാടി നടത്തിയത്. ജൂണ്‍ 20 മുതല്‍ 27 വരെ ഒരാഴ്ചത്തെ കാലയളവിലാണ് ഇനേബിള്‍ ഫെസ്റ്റ് നടത്തിയത്.

ഒന്നില്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ സംയുക്തമായാണ് പരിപാടി നടത്തിയത്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് പുറമെ ക്ലബുകള്‍, വായനാശാലകള്‍, ഗ്രന്ഥാലയങ്ങള്‍, സ്ക്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇനേബിള്‍ ഫെസ്റ്റ് നടന്നത്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രാദേശികതലത്തില്‍ ഉദ്ഘാടന ചടങ്ങുകളും നടന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലും, പാപ്പിനിശേരി ഗ്രാമ പഞ്ചായത്തിലും നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ബഹു.അക്ഷയ ജയരക്ടര്‍ ശ്രീ.സി.ശ്രീകുമാര്‍ അവര്‍കള്‍ പങ്കെടുക്കുകയുണ്ടായി.ചിത്രം:ഇനേബിള്‍ ഫെസ്റ്റ് .jpg

  • പരിപാടിയുടെ ക്രമം

ഇനേബിള്‍ ഫെസ്റ്റിന് മുന്‍പായി അക്ഷയ സംരംഭകര്‍ അതാത് പ്രദദേശങ്ങളില്‍ മലയാളം ലഭ്യമാക്കേണ്ടുന്ന വ്യക്തികള്‍, സ്വകാര്യ,സഹകരണേേ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ കമ്പ്യുട്ടറുകളെ സംബന്ധിച്ചുള്ള ഏകദേശ കണക്കുകള്‍ എടുക്കുകയും അതോടൊപ്പം തന്നെ പരിപാടിയെ സംബന്ധിച്ചുള്ള ലഘു വിവരണം നല്‍കുകയും ചെയ്തു.

മലയയാളം ഇനേബിള്‍ ചെയ്യുന്നതിനായി ഏതൊക്കെ പ്രദേശങ്ങളില്‍ ഏതൊക്കെ സമയങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുന്നതെന്ന വിവരങ്ങള്‍ പൊതുജനങ്ങളെ നോട്ടീസ് വിതരണത്തിലൂടെയും, വാഹന പ്രചരണത്തിലൂടെയും അറിയിച്ചു.

ഗ്രാമ പ‍ഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ ഉദ്ഘാടന ചടങ്ങുകുകള്‍ സംഘടിപ്പിച്ചുകൊണ്ട് ഇനേബിള്‍ ഫെസ്റ്റിന് വന്‍ പ്രാചാരണം നല്‍കി.

പരിപാടികളില്‍ വച്ചും വാഹനപ്രചരണത്തിനോടൊപ്പവും മലയാളം കമ്പ്യുട്ടിങ്ങിന്റെ കിറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. യൂനിക്കോഡ് ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യുട്ടര്‍ ഉടമകളില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങിച്ചു.

ഇത്തരത്തില്‍ ഇനേബിള്‍ ഫെസ്റ്റിന്റെ ഭാഗമായി അക്ഷയ സംരംഭകര്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും പരിപാടിക്ക് ഇതുവഴി നല്ല പ്രതികരണം ജനങ്ങളില്‍ നിന്ന് ലഭിക്കുകയുമുണ്ടായി. ഇതിന്റെ ഭാഗമായി ഓരൊ പ്രദേശത്തും ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ കമ്പ്യുട്ടറുകളില്‍ മലയാളം ലഭ്യമാക്കാനായി സാധിച്ചിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി 750 ഓളം കമ്പ്യുട്ടറുകളില്‍ യൂണിക്കോഡ് ലഭ്യമാക്കിയിട്ടുണ്ട്.ചിത്രം:ലളിതം-ഇ മലയാളം2.jpg

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍