Reading Problems? see Enabling Malayalam
എന്റെ ഗ്രാമം കമ്മ്യൂണിറ്റി വെബ്പോര്‍ട്ടല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
സംസ്ഥാന ഐ.ടി.മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന എന്റെ ഗ്രാമം കമ്മ്യൂണിറ്റി വെബ്പോര്‍ട്ടല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2010 ജനുവരി 2 ശനിയാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലൊളി മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. എന്റെ ഗ്രാമം പദ്ധതി കൂടുതല്‍ വ്യാപകമായ രീതിയില്‍ കൊണ്ടുവരുമെന്നും, പദ്ധതികളെക്കുറിച്ചും, ഗുണഭോക്താക്കളെ കുറിച്ചുമുള്ള വിവരങ്ങള്‍ എന്റെ ഗ്രാമം വെബ് പോര്‍ട്ടലിലൂടെ ലഭിക്കുന്നതോടെ ഭരണം കൂടുതല്‍ സുതാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും, സാധാരണക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളും ഉള്‍പ്പെടുത്തി സുതാര്യവും, വേഗത്തിലും ഭരണത്തിന്റെ പ്രയോജനങ്ങള്‍ എല്ലാവരിലുമെത്തിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.

