Reading Problems? see Enabling Malayalam

എന്റെ ഗ്രാമം വെബ് സൈറ്റ് ഉദ്ഘാടനം

Malayalam Computing സംരംഭത്തില്‍ നിന്ന്

കണ്ണുര്‍ ജില്ലയിലെ മുഴു‌വന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി നിര്‍മ്മിച്ച ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ്പോര്‍ട്ടലിന്റെ ഉദ്ഘാടനം ജനുവരി 9 ന് കണ്ണൂര്‍ ജില്ലാ സഹ.ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് ബഹു. ആരോഗ്യ വകപ്പ്‌ മന്ത്രി ശ്രീമതി പി.കെ. ശ്രീമതി ടീച്ചര്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ യുനെസ്കോയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ 9 ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു മുനിസിപ്പാലിറ്റിക്കും കണ്ണുര്‍ ജില്ലാ പഞ്ചായത്തിനുമായി തയ്യാറാക്കിയ എന്റെ ഗ്രാമം വെബ്പോര്‍ട്ടല്‍ ഇതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമായി വ്യാപിപ്പിച്ചു. ചിത്രം:Exampleknr.jpg

ദേശീയ ഇ-ഗവേണന്‍സ്‌ പദ്ധതി പ്രകാരം കേന്ദ്ര ഐ.ടി വകുപ്പും കേരള സംസ്ഥാന ഐ.ടി വകുപ്പും ചേര്‍ന്ന്‌ നടത്തുന്ന അക്ഷയ പൊതുജന സേവന കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, ഇന്റര്‍നെറ്റ്‌ ലോകത്തെ നൂതനസംരംഭമായ മലയാളം ഡിക്ഷണറിയുടെ ഉദ്ഘാടനവും, മലയാളം കമ്പ്യൂട്ടിംഗ്‌ പാഠ്യപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ചടങ്ങില്‍ ബഹുമാനപ്പെട്ട ദേവസ്വം വകപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

പ്രാദേശിക വികസനത്തിലൂടെ മാത്രമേ രാഷ്ട്രവികസനം സാധ്യമാവൂ എന്ന മഹത്തായ ആശയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന എന്റെ ഗ്രാമം വെബ് പോര്‍ട്ടല്‍ വിവരസാങ്കേതി കവിദ്യയുടെ അനന്തസാധ്യതകള്‍ സാധാരണക്കാരനും ലഭ്യമാക്കുന്നതിനും അതുവഴി സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി നേടിയെടുക്കുന്നതിനു് അവരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിടുന്നു.

എന്റെ ഗ്രാമം

പ്രാദേശിക വികസനത്തിലൂടെ മാത്രമേ രാഷ്ട്രവികസനം സാധ്യമാവൂ എന്ന മഹത്തായ ആശയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് എന്റെ ഗ്രാമം വെബ് പോര്‍ട്ടല്‍ . വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ സാധാരണക്കാരനും ലഭ്യമാക്കുന്നതിനും അതുവഴി സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി നേടിയെടുക്കുന്നതിനു് അവരെ പ്രാപ്തരാക്കുന്നതിനും ഈപോര്‍ട്ടല്‍ ലക്ഷ്യമിടുന്നു.

ഒരുപ്രദേശത്തിന്റെചരിത്രം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ‍, സാമൂഹ്യവും വിദ്യാഭ്യാസ പരവുമായസവിശേഷതകള്‍ ‍,വിനോദസഞ്ചാരസാധ്യതയുള്ള സ്ഥലങ്ങള്‍‍ ,സ്ത്രീ മുന്നേറ്റത്തിന്റെവിജയ കഥകള്‍ ‍, തൊഴില്‍ സാധ്യതകള്‍ ‍,കാര്‍ഷിക മുന്നേറ്റങ്ങള്‍ , നേട്ടങ്ങള്‍ ‍, മാതൃകകള്‍ ‍, സാമൂഹ്യാരോഗ്യ രംഗത്ത് കൈവരിച്ച വികസന പ്രവര്‍ത്തനങ്ങള്‍‍ , വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അവസരം, കൂടാതെ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള അവസരം,തുടങ്ങി ഒരു പ്രദേശത്തിന്റെ സര്‍വ്വ വിവരങ്ങളും മടങ്ങിയതാണ് ഈ പോര്‍ട്ടല്‍ ‍.

ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്നതിനും പദ്ധതികളും ഗുണഭോക്താക്കളുടെ വിവരങ്ങളും പോര്‍ട്ടലിലൂടെ ലഭ്യമാക്കുക വഴി ഭരണ നിര്‍വഹണ രംഗത്ത് സുതാര്യത ഉറപ്പ് വരുത്തുന്നതിനും സല്‍ഭരണത്തിന് ഉദാത്ത മാതൃകയായി മാറുവാനും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ഈ പോര്‍ട്ടലിലൂടെ സാധിക്കുന്നു.

യുനെസ്കോയുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തിലൊരു സംരഭത്തിനു തുടക്കം കുറിക്കുന്നത് കണ്ണൂര്‍ജില്ലയിലാണ്. മലയാളത്തിലുള്ള ഈ ഇന്ററാക്ടീവ് വെബ്പോര്‍ട്ടല്‍ നൂറുകണക്കിനാളുകള്‍ നിത്യവും സന്ദര്‍ശിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സാഹിത്യസൃഷ്ടികളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പം പ്രൊജക്ട് വര്‍ക്കൂകള്‍ തയ്യാറാക്കുന്നതിനായി എന്റെ ഗ്രാമം പോര്‍ട്ടലിനെ ആശ്രയിക്കുന്നു. കൂടാതെ വിനോദസഞ്ചാരികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും തൊഴിലാളികളെ തിരയുന്നവര്‍ക്കും ഈ പോര്‍ട്ടല്‍ ഉപകാരപ്പെടുന്നു.ഒപ്പം പുത്തന്‍ വാര്‍ത്തകളും അറിയിപ്പുകളും പോര്‍ട്ടലിലൂടെ അറിയാനും സാധിക്കുന്നു.

കണ്ണൂര്‍ജില്ലാ പഞ്ചായത്ത്, തലശ്ശേരി നഗരസഭ, അഴീക്കോട്, മുഴപ്പിലങ്ങാട്, പിണറായി,വേങ്ങാട്,മാലൂര്‍,പായം,ശ്രീകണ്ഠപുരം,ഏരമം-കുറ്റൂര്‍, പാപ്പിനിശ്ശേരി, തുടങ്ങിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വെബ്പോര്‍ട്ടലുകള്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക ഭാഷയില്‍ സ്വന്തമായി വെബ്പോര്‍ട്ടല്‍ ഇതാദ്യമാണ്. യുനെസ്കോയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ 9 ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു മുനിസിപ്പാലിറ്റിക്കും കണ്ണുര്‍ ജില്ലാ പഞ്ചായത്തിനുമായി തയ്യാറാക്കിയ എന്റെ ഗ്രാമം വെബ്പോര്‍ട്ടല്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 72 ഗ്രാമ പഞ്ചായത്തുകളുടെയും 5 മുനിസിപ്പാലിറ്റികളുടെയും ചരിത്രം, സംസ്കാരം, ഭരണനിര്‍വ്വഹണം, ടൂറിസം തുടങ്ങിയ സമസ്തമേഖലകളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളടങ്ങിയതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന ഭരണനിര്‍വ്വഹണത്തില്‍ സുതാര്യതയും വേഗതയും ഉറപ്പുവരുത്തുവാന്‍ കഴിയുന്നതും പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടാനും വെബ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നു.

ഇന്ത്യയില്‍ തന്നെ പ്രാദേശിക ഭാഷയില്‍ ഇത്രയും വിപുലമായ വിവര ശേഖരണത്തോടു കൂടിയതും, ഒരു ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപങ്കാളിത്തത്തോടു കൂടിയതും, പരസ്പര ആശയ വിനിമയം സാധിക്കുന്നതുമായ കമ്മ്യൂണിറ്റി ഇന്ററാക്ടീവ് വെബ്പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നത് ആദ്യമായിട്ടായിരിക്കും

ഏന്റെ ഗ്രാമം വെബ്പോര്‍ട്ടല്‍ -ലക്ഷ്യങ്ങളും സാധ്യതകളും

   * തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനങ്ങളിലേക്ക് കാലതാമസമില്ലാതെ വിവരങ്ങള്‍ അറിയിക്കാം
   * പ്രാദേശികമായി ലഭ്യമായ വിവരങ്ങള്‍ യഥാസമയം മാതൃഭാഷയില്‍ പ്രസിദ്ധപ്പെടുത്താം
   * ജനങ്ങളെ വെബ്പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുന്നതിനോടൊപ്പം അവരുടെതായ വിവരവിനിമയം സാധ്യമാക്കാനാവുന്നു.
   * സാമൂഹ്യവും വാണിജ്യപരവുമായ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു.
   * വിവര സാങ്കേതിക വിദ്യയെക്കുറിച്ച്  ഗ്രാമീണ ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് നല്‍കാനാവുന്നു.
   * ജില്ലാ ഭരണകൂടത്തിന് തദ്ദേശസ്ഥാപനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ വെബ്പോര്‍ട്ടലിലൂടെ വേഗത്തില്‍ കൈമാറാം.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍