Reading Problems? see Enabling Malayalam
എല്ലാ സ്കൂളുകള്‍ക്കും വെബ്സൈറ്റ്
Malayalam Computing സംരംഭത്തില്‍ നിന്ന്
കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും വെബ് സൈറ്റ് തയ്യാറാകുന്നു.
ഐ. റ്റി @ സ്കൂള്‍ പദ്ധതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും വെബ്സൈറ്റ് തുടങ്ങുന്നതിനുള്ള പദ്ധതിക്കു തുടക്കമായി. അദ്ധ്യാപകര്‍ക്ക് സ്വയം അവരവരുടെ സ്കൂള്‍ വെബ്സൈറ്റ് തയ്യാറാക്കുന്ന രീതിയിലാണ് ഇത് വിഭാവന ചെയ്തിരിക്കുന്നത്. മലയാളത്തിലുള്ള വിവരങ്ങള്‍ക്കായിരിക്കും പ്രാധാന്യം. കേരള സംസ്ഥാന ഐടി മിഷനും, സ്പേസും മലയാളം കമ്പ്യുട്ടിങ്ങ് പദ്ധതിയുടെ ഭാഗമായി ഇതിനെ പിന്‍തുണക്കുന്നു.
ഇതിന്റെ ഭാഗമായി 21 റീസോഴ്ത് കോര്‍ഡിനേറ്റേര്‍സ്സിനുള്ള പരിശീലനം 16 ,17 തിയതികളില്‍ നടന്നു. പിരശീലനം നേടിയ മാസ്റ്റര്‍ ട്രേയിനേര്‍സ് ജില്ലാതല പരിശീലനം ആരംഭിച്ചു. പരീശീലനത്തിന്റെ ഭാഗമായുണ്ടാക്കുന്ന സൈറ്റുകള്‍ http://users.web4all.in ല്‍ കാണാം.

