Reading Problems? see Enabling Malayalam
ജില്ലാതല ശില്പശാല മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 5-ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന മലയാളം കമ്പ്യൂട്ടിംഗ് ജില്ലാതല ശില്പശാല മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. എം.സി.മോഹന്‍ദാസ് ഐ.എ.എസിന്റെ അധ്യക്ഷതയില്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ഡയറക്ടര്‍ ശ്രീ. കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലയില് ഡോ. ശശിധരന് ക്ലാരി, എം. ദേവദാസ്, സാബു ജേക്കബ് എന്നിവര്‍ വിഷയാവതരണം നടത്തി. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ കോര്‍ഡിനേറ്റര്‍ ശ്ര. ഹമീദ് കെ.കെ. അവതരിപ്പിച്ചു. പദ്ധതിയുടെ വിശദീകരണം ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗീസ് അവതരിപ്പിച്ചു. ജില്ലാ ഇന്ഫര് മേഷന് ഓഫീസര്‍ എന്‍. രാധാകൃഷ്ണപിള്ള സ്വാഗതവും ശ്രീ, പ്രസാദ് നന്ദിയും പറഞ്ഞു.


