Reading Problems? see Enabling Malayalam

പ്രചാരണ പരിപാടികള്‍2

Malayalam Computing സംരംഭത്തില്‍ നിന്ന്

മലയാളം കമ്പ്യൂട്ടിംഗ് സ്റ്റാള്‍ റാന്നി പെരുനാട് ധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ചാര്‍ത്ത് മഹോത്സവത്തോടനുബന്ധിച്ച് മഠത്തുമൂഴി അക്ഷയ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ മലയാളം കമ്പ്യൂട്ടിംഗ് സ്റ്റാള്‍ തുറന്നു. ശബരിമല അയ്യപ്പന്റെ തിരുവാഭരണം മകരവിളക്കിന് ശേഷം തിരികെ പന്തളത്തേക്ക് കൊണ്ടുപോകുംവഴി പ്രധാന ഇടത്താവളമായ പെരുനാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ചടങ്ങില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്. ക്ഷേത്രത്തിലും പരിസരത്തുമായി അക്ഷയയുടെ സേവനം വ്യാപകമാക്കുന്ന നിരവധി ബാനറുകളും പ്രദര്‍ശിപ്പിച്ചു. അക്ഷയ സേവനങ്ങള്‍, മലയാളം കമ്പ്യൂട്ടിംഗ് എന്നിവ ഉള്‍പ്പെടുത്തിയുള്ള വീഡിയോ പ്രദര്‍ശനവും നടത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍