Reading Problems? see Enabling Malayalam
ബോധവല്‍ക്കരണം
Malayalam Computing സംരംഭത്തില്‍ നിന്ന്
31.01.2009 ല്‍ ഹോട്ടല്‍ മണ്ണില്‍ റീജന്‍സിയില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗില്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ സെമിനാര്‍ നല്കി. പ്രസ്തുത യോഗത്തില്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ശ്രീ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് വന്നിട്ടുള്ള അപചയത്തെപ്പറ്റിയും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ മരണത്തിന്റെ വക്കില്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളം കമ്പ്യൂട്ടിംഗിന്റെ ലക്ഷ്യത്തെപ്പറ്റിയും മലയാളഭാഷ പ്രചരിപ്പിക്കുന്നതിന് ലൈബ്രറികള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും അക്ഷയ അസി. ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ. ബൈജു കെ അലക്സ് സംസാരിച്ചു.മലയാളം കമ്പ്യൂട്ടിംഗ് പ്രചരണത്തിന് ജില്ലയിലെ ലൈബ്രറികളുടെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസ്തുത യോഗത്തില്‍ ജില്ലയിലെ എല്ലാ ലൈബ്രറികള്‍ക്കും മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നല്‍കുന്നതിനുള്ള തീരുമാനം എടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട ലൈബ്രറി പ്രതിനിധികള്‍ക്ക് 01.03.2009 ല്‍ ഒരു ഏകദിന ശില്പശാലയും സാങ്കേതിക പരിശീലനവും നല്‍കുന്നതിന് തീരുമാനമായി. ജില്ലയിലെ അഞ്ച് താലൂക്ക് ലൈബ്രറികൌണ്സിലുകള്ക്കും പ്രത്യേകം പ്രത്യേകം പരിശീലനവും സെമിനാറും നടത്തുന്നതിന് ധാരണയായി.

