Reading Problems? see Enabling Malayalam
മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി ജില്ലാതല ഉദ്ഘാടനം - മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പോല്‍സാഹീപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കേരള സംസ്ഥാന ഐ. ടി മിഷനും, സ്പേസും, അക്ഷയയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടി. വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിരുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടം എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പരിപാടിയുടെയുടെ ലക്ഷ്യം.
പരിപാടിയുടെ ജില്ലാതല ഉത്ഘാടനം 2008 നവംബര്‍ 29 ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക്, മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ്കുട്ടി അവര്‍കള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വ. എം ഉമ്മര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.


