Reading Problems? see Enabling Malayalam
മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി സോഫ്റ്റ്വെയര്‍ എനേബ്ളിംഗ് ഉദ്ഘാടനം - മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ അക്ഷയ പ്രൊജക്ട് വഴി നടപ്പിലാക്കുന്ന മലയാളം കമ്പ്യൂട്ടിംഗിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്തില്‍ അഡ്വ. ഉമ്മര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുക, ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ കമ്പ്യൂട്ടറിന്റെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ കമ്പ്യൂട്ടറധിഷ്ഠിത വിവരശേഖരണവും പ്രചരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. തുടര്‍ ഘട്ടങ്ങളില്‍ മുഴുവന്‍ കമ്പ്യൂട്ടറുകളിലും മലയാളം എനേബ്ള്‍ ചെയ്യുന്നതോടുകൂടി മലയാളം കമ്പ്യുട്ടിംഗ് പദ്ധതി യാഥാര്‍ത്ഥ്യമാവും. 2009 കഴിയുന്നതോടുകൂടി കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം വര്‍ദ്ധിക്കും, “ എന്റെ ഗ്രാമം” പദ്ധതിക്ക് തുടക്കമാവും. ഉദ്ഘാടനചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ.മനോഹര്‍ വര്‍ഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാലേഷന്‍ അവതരണം കോര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.കുഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. കരീം, ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി. സഫീര്‍ ബാബു സ്വാഗതവും സെക്രട്ടറി കെ. സത്യന്‍ നന്ദിയും പറഞ്ഞു.








