Reading Problems? see Enabling Malayalam
ലളിതം-ഇ മലയാളം
Malayalam Computing സംരംഭത്തില്‍ നിന്ന്
ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കണ്ണൂര്‍ അക്ഷയ പ്രൊജക്ടിന്റേയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ' ലളിതം-ഇ മലയാളം',മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടിയും മലയാള ദിനാഘോഷവും നടന്നു. രാവിലെ 10 മണിക്ക് ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന 'മലയാളവും മലയാളിയും' സെമിനാറില്‍ പ്രമുഖ സാഹിത്യകാരന്‍ ശ്രീ യു കെ കുമാരന്‍, ശ്രീ പ്രഭാകരന്‍ പഴശ്ശി(സംഗീത നാടക അക്കാദമി ചെയര്‍മാന്‍),ശ്രീ പി പി ശശീന്ദ്രന്‍(മാത്രഭൂമി), ശ്രീ പി പി ചന്ദ്രന്‍ (ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍) എന്നിവര്‍ സംസാരിച്ചു. ശ്രീമതി ആര്‍ ഗിരിജ (അസിസ്റ്റന്‍റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍)ആശംസകളര്‍പ്പിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് ഡോ മഹേഷ് മംഗലാട്ട് വിശദീകരണം നല്‍കി.
ആഗോള വല്‍കരണകാലത്ത് ചെറിയ ചെറിയ ഭാഷകള്‍ ഇല്ലാതായി ക്കൊണ്ടിരിക്കുകയാണെന്നും, ഭാഷയുടെ സര്‍ഗ്ഗാത്മക സൗന്ദര്യം നഷ്ടപ്പെടുന്നതുമൂലം സാമൂഹിക ബന്ധങ്ങളില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ശ്രീ.യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു. മാതൃഭാഷയെ നിഷേധിച്ചുകൊണ്ട് ചിന്താമണ്ഡലം പോലും രൂപപ്പെടുത്താന്‍ കഴിയില്ല. പ്രാദേശിക സ്വത്വത്തെ നിരാകരികരിക്കുന്നത് ഭാഷയുടെ തനിമ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും യു.കെ കുമാരന്‍ പറഞ്ഞു.
വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മലയാള ഭാഷയടക്കമുള്ള പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയ്ക്ക് പുതിയ മേഖലകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും,
പത്രപ്രവര്‍ത്തന രംഗത്ത് മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്വാധീനം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു എന്നും പരിപാടിയുടെ മോഡറേറ്ററായിരുന്ന ശ്രീ.പി.പി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അത്യന്താധുനികമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സമയ വാര്‍ത്തകള്‍ അറിവുകള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നു. സാങ്കേതിക വിദ്യകളുടെ സാധ്യതകളെ കൈ നീട്ടി സ്വീകരിക്കുന്ന മലയാളി അവന്റെ സംസ്കാരത്തെയും പൈതൃകത്തെയും കൈവിടുന്നില്ല എന്നതിന്റെ തെളിവാണ് ദൃശ്യമാധ്യമ രംഗത്തെ അതിപ്രസരത്തിനിടയിലും പത്രങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന എഡിഷനുകള്‍.മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ കമ്പ്യൂട്ടര്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. മലയാള ഭാഷയുടെ വികസനത്തിനും പുരോഗതിക്കും കമ്പ്യൂട്ടര്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.സാഹിത്യം മാത്രമല്ല മറ്റ് കലകളുടെയും വളര്‍ച്ചക്ക് കമ്പ്യൂട്ടര്‍ സഹായകമായിട്ടുണ്ട്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു

