Reading Problems? see Enabling Malayalam
Awarness Programme for Journalist and Govt. Officials-KOZHIKODE
Malayalam Computing സംരംഭത്തില്‍ നിന്ന്
കോഴിക്കോട് ജില്ലയില്‍ മലയാളം കമ്പ്യുട്ടിങ് പ്രചാരണ പരിപാടിയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ശില്പശാല 20/11/2008 ന് ഹോട്ടല്‍ മലബാര്‍ പാലസില്‍ വെചു നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കുഞ്ഞബ്ദുള്ള നിര്‍വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45 ഓളം മാധ്യമ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.അന്നേ ദിവസം ഉച്ചക്കു ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കോഴിക്കോട് താലൂക്കിലെ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതോടനുബന്ധിച്ചുളള പരിശീലനം നല്കി. ഈ പരിപാടിയില്‍ 200-ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

