Reading Problems? see Enabling Malayalam

FAQ

Malayalam Computing സംരംഭത്തില്‍ നിന്ന്

മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നതുമായുള്ള പൊതുവായ പ്രശ്നങ്ങളും മറുപടികളും

ഉള്ളടക്കം

ചില്ലക്ഷരം ലഭിക്കാന്‍ എന്ത് ചെയ്യണം?

  • ഗ്നു/ലിനക്സ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അടിസ്ഥാന അക്ഷരവും ചന്ദ്രക്കല പിന്നെ ] ചേര്‍ന്നാല്‍ ചില്ലക്ഷരം കിട്ടും. ഉദാ: ല ് ] = ല്‍; ന ് ] = ന്‍; ര ് ] = ര്‍ etc.
  • വിന്‍ഡോസാണെങ്കില്‍ ] നു പകരം Ctrl + shift + 1 ഉപയോഗിക്കാം. ഉദാ: ല ് ctrl + shift + 1 (ഇവിടെ കൊടുത്തിരിക്കുന്ന കീബോര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ Ctrl+Shift+1 ന് പകരം ] ഉപയോഗിക്കാം)
  • വരമൊഴി/മൊഴി കീമാന്‍ ഉപയോഗിക്കുകയാണെങ്കില്‍ __ ഉപയോഗിക്കുക. ഉദാ: ല ് __ (two underscores)

ന്റ എങ്ങിനെ ടൈപ്പ് ചെയ്യാം?

ന ് റ = ന്റ

എന്താണ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്?

മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും വേണ്ടി നിര്‍മ്മിച്ചിട്ടുള്ള കീബോര്‍ഡ് വിന്യാസമാണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക.

വിന്‍ഡോസില്‍ ശരിയായ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലഭിക്കാന്‍ എന്തുചെയ്യണം?

http://malayalam.kerala.gov.in/index.php/InputMethods#Inscript_keyboard_in_Windows നോക്കുക

മലയാളം യൂണികോഡ് ഫോണ്ട് ഉപയോഗിച്ച് 'നോട്ട് പാഡില്‍' ടൈപ്പ് ചെയ്യുവാന്‍ എന്തുചെയ്യണം ?

മലയാളം വിന്‍ഡോസില്‍ കിട്ടാന്‍ xp service pack 2 ആവശ്യമാണ്. വിശദമായ നിര്‍ദ്ദേശങ്ങള്‍ക്ക് http://malayalam.kerala.gov.in/index.php/EnableMalayalam#Enable_Malayalam_on_Windows_XP നോക്കുക

മലയാളം യൂണികോഡ് ഫോണ്ട് ഓപ്പണ്‍ ഓഫീസില്‍ ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ലഭിക്കാന്‍ എന്തുചെയ്യണം ?

മലയാളം കമ്പ്യൂട്ടറില്‍ എനേബിള്‍ഡാണെങ്കില്‍ ചില്ലക്ഷരങ്ങള്‍ കിട്ടാന്‍ വിന്‍ഡോസില്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ചെറിയ മാറ്റമുണ്ട്, ] ന് പകരം ctrl + shift + 1 ആണ് ഉപയോഗിക്കേണ്ടത്. ഉദാ: ല്‍ - ല ് ctrl + shift + 1

http://malayalam.kerala.gov.in/index.php/InputMethods

മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

  1. ഓപ്പണ്‍ ഓഫീസിന്റെ tools->Option തുറന്ന്, language settings ല്‍ language ഓപ്ഷനില്‍ Enabled for Complex Text layouts (CTL) ടിക്ക് ചെയ്യുക. എന്നിട്ട് ഓപ്പണ്‍ഓഫീസ് restart ചെയ്യണം.
  2. openoffice.org ന്റെ പുതിയ പതിപ്പ് 2.4 ഉപയോഗിക്കുക. കൂടാതെ രചന, മീര തുടങ്ങിയ യൂണീകോഡ് ഫോണ്ടാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. http://malayalam.kerala.gov.in/index.php/Fonts

വിന്‍ഡോസ് എക്സ്പി ഉപയോഗിക്കുന്നവര്‍ക്ക് ഫൊണറ്റിക്, ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയുമോ ? കഴിയുമെങ്കില്‍ എങ്ങിനെ ഈ സാദ്ധ്യത ഉപയോഗപ്പെടുത്താം ?

xp യില്‍ default ആയി ഇന്‍സ്ക്രിപ്റ്റ് മാത്രമേയുള്ളു. phonetic keyboard ലഭിക്കാന്‍ മൊഴി കീമാന്‍, വരമൊഴി സ്വനലേഖ online തുടങ്ങിയ സോഫ്റ്റ്​വെയറുകള്‍ ഉപയോഗിക്കാം. http://swanalekha.googlepages.com/swanalekha.html http://varamozhi.sourceforge.net

ഇമെയില്‍ അയക്കാനായി മലയാളം ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇഷ്ടാനുസരണം മലയാളം ഫോണ്ടുകള്‍ മാറ്റാനുള്ള സാദ്ധ്യതയുണ്ടോ ?

ഇമെയലില്‍ ഫോണ്ടുകള്‍ embed ചെയ്യാന്‍ സാധ്യമല്ല. അതുകൊണ്ട് താങ്കള്‍ തിരഞ്ഞിടുത്ത ഫോണ്ടുകള്‍ email ലഭിക്കുന്നയാളിന്റെ കമ്പ്യൂട്ടറില്‍ installed ആണെങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കു. പല ഫോണ്ടുകള്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ openoffice ല്‍ എഴുതി pdf ആയി അയക്കുന്നതായിരിക്കും നല്ലത്.

"http://malayalam.kerala.gov.in/index.php/FAQ" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍