Reading Problems? see Enabling Malayalam

Malayalam Computing Activities -Kannur

Malayalam Computing സംരംഭത്തില്‍ നിന്ന്

മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി

പദ്ധതിയുമായി ബന്ധപ്പെട്ട് 2008 സപ്തംബര്‍ 29 വരെ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍

  1. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പദ്ധതി വിശദീകരണം നടത്തി. (2008 മെയ് 05)
  2. തെരഞ്ഞെടുക്കപ്പെട്ട 10 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കി. (2008 മെയ് 18)
  3. അക്ഷയ സംരംഭകര്‍ക്ക് ബ്ലോക്ക് തലത്തില്‍ സാങ്കേതിക പരിശീലനം നല്‍കി.(2008 മെയ് 10,11, 12)
  4. ഇ-കൃഷി ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി പോര്‍ട്ടല്‍ ഫെസിലിറ്റേറ്റര്‍മാര്‍, അക്ഷയ സംരംഭകര്‍, അക്ഷയ കേന്ദ്രങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാതലത്തില്‍ സാങ്കേതിക പരിശീലനം നല്‍കി. (2008 മെയ് 17)
  5. ജില്ലാതല ഔദ്യോഗിക ഭാഷാ കമ്മിറ്റിയില്‍ പദ്ധതിവിശദീകരണം നടത്തി. (2008 മെയ് 17)
  6. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ക്ഷണക്കത്ത് (2000 എണ്ണം) തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു.
  7. ബാനര്‍ (300 എണ്ണം) തയ്യാറാക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടി അക്ഷയ സംരംഭകര്‍, ഇ-കൃഷി ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി പോര്‍ട്ടല്‍ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്ക് കൈമാറി.
  8. സംസ്ഥാനതല ഉദ്ഘാടനം സംബന്ധിച്ച പരസ്യം ഓള്‍ ഇന്ത്യാ റേഡിയോയിലും സ്വകാര്യ എഫ്.എം. ചാനലുകളിലും പ്രക്ഷേപണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
  9. ജില്ലാ തല റിസോഴ്സ് ടീം, അക്ഷയ സംരംഭകര്‍, മാസ്ററര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ക്കുള്ള ജില്ലാതല പരിശീലനം ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. (2008 മെയ് 23)
  10. ദൂരദര്‍ശനിലെ സുതാര്യകേരളം പരിപാടിയില്‍ മലയാളം കമ്പ്യൂട്ടിംഗ് സംബന്ധിച്ച ഹ്രസ്വചിത്രം സംപ്രേഷണം ചെയ്തു. (2008 ജൂണ്‍ 15)
  11. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കിരണ്‍പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്ത ജില്ലയിലെ എം.എല്‍.എ മാര്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ അദ്ധ്യക്ഷന്‍മാര്‍, മറ്റു ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ക്ക്, എല്‍.സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും ഉദ്ഘാടന ചടങ്ങിനെക്കുറിച്ചും അവബോധം നല്‍കി. (2008 ജൂണ്‍ 02).
  12. ജില്ലയിലെ ഹാര്‍ഡ് വെയര്‍ ഡീലേഴ്സ് പ്രതിനിധികളുമായി ബഹു. ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി സഹകരണം ഉറപ്പാക്കി. (2008 ജൂണ്‍ 07)
  13. ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും ഉദ്ഘാടനചടങ്ങിനുവേണ്ടിയുള്ള പത്ര സമ്മേളനവും നടത്തി. (2008 ജൂണ്‍ 06)
  14. പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം രണ്ടു വാഹനങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചു. (2008 ജൂണ്‍ 5,6,7)
  15. മലയാളം കമ്പ്യൂട്ടിംഗ് സംബന്ധിച്ച സി.ഡികളും കൈപ്പുസ്തകവും വിതരണം ചെയ്തു.
  16. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍വച്ച് ബഹു. ആഭ്യന്തരം & ടൂറിസം വകുപ്പ് മന്ത്രിയുടെയും ബഹു. ആരോഗ്യവകുപ്പ് മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. (2008 ജൂണ്‍ 08)
  17. കണ്ണൂരില്‍ നടന്ന കമ്പ്യൂട്ടര്‍ ഡീലേഴ്സ് ജനറല്‍ ബോഡി യോഗത്തില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. (2008 ജൂണ്‍ 13)
  18. ജില്ലാ പ്ലാനിംഗ് ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലയിലെ കീ റിസോഴ്സ് അംഗങ്ങളുടെയും മാസ്റ്റര്‍ ട്രെയിനര്‍മാരുടെയും യോഗം ചേര്‍ന്നു. (2008 ജൂണ്‍ 13)
  19. ബ്ലോക്ക്/ മുനിസിപ്പല്‍ തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബോധവത്ക്കരണം നല്‍കുന്നതിനുള്ള കര്‍മ്മപരിപാടി തയ്യാറാക്കുന്നതിന് ജില്ലയിലെ റിസോഴ്സ് ടീം യോഗം ജില്ലാ പ്ലാനിംഗ് ഓഫീസറുടെ അധ്യക്ഷതയില്‍ അക്ഷയ ജില്ലാ ഓഫീസില്‍ ചേര്‍ന്നു. (2008 ജൂണ്‍ 9)
  20. ജില്ലയിലെ എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ഇന്റര്‍ നെറ്റ് പഠനം നല്‍കുന്നതിനും ഇ-മെയി‍ല്‍ വിലാസമുള്ളവരാക്കി മാറ്റുന്നതിനുമുള്ള ജില്ലാ പ്രോജക്ട് ഓഫീസിന്റെ നിര്‍ദ്ദേശം ജില്ലാ ആസൂത്രണസമിതി അംഗീകരിച്ചു. (2008 ജൂണ്‍ 30)
  21. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി താഴെകൊടുത്ത തീയ്യതികളില്‍ ബോധവത്ക്കരണ -പരിശീലനപരിപാടി നടത്തി.

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി - ജൂണ്‍ 21

കണ്ണൂര്‍ ബ്ലോക്ക് - ജൂണ്‍ 23

കൂത്തുപറമ്പ് ബ്ലോക്ക് - ജൂണ്‍ 26

തലശ്ശേരി ബ്ലോക്ക് - ജൂണ്‍ 28

എടക്കാട് ബ്ലോക്ക് - ജൂണ്‍ 28

ഇരിട്ടി ബ്ലോക്ക് - ജൂണ്‍ 30

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി - ജൂണ്‍ 30

കണ്ണൂര്‍ മുനിസിപ്പാലിറ്റി - ജൂണ്‍ 30

തളിപ്പറമ്പ മുനിസിപ്പാലിറ്റി - ജൂലൈ 2

ഇരിക്കൂര്‍ മുനിസിപ്പാലിറ്റി - ജൂലൈ 4

തലശ്ശേരി മുനിസിപ്പാലിറ്റി - ജൂലൈ 5

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി - ജൂലൈ 8

പേരാവൂര്‍ മുനിസിപ്പാലിറ്റി - ജൂലൈ 10

തളിപ്പറമ്പ ബ്ലോക്ക് - ജൂലൈ 18

പയ്യന്നൂര്‍ ബ്ലോക്ക് - ജൂലൈ 29

ഗ്രാമപഞ്ചായത്ത് തലത്തില്‍

1. ചേലോറ - ജൂലൈ 26

2. പാട്യം - ആഗസ്ത് 7

3. കീഴല്ലൂര്‍ - ആഗസ്ത് 8

4. മാലൂര്‍ - ആഗസ്ത് 12

5. പന്ന്യന്നൂര്‍ - ആഗസ്ത് 25

6. എരഞ്ഞോളി - ആഗസ്ത് 25

7. ഉളിക്കല്‍ - ആഗസ്ത് 28

8. ധര്‍മ്മടം - ആഗസ്ത് 30

9. മൊകേരി - സപ്തംബര്‍ 5

10. മാട്ടൂല്‍ - സപ്തംബര്‍10

11. മയ്യില്‍ - സപ്തംബര്‍ 17

12. ചിറ്റാരിപറമ്പ - സപ്തംബര്‍ 18

13. കൊട്ടിയൂര്‍ - സപ്തംബര്‍ 23

14. ചെറുപുഴ - സപ്തംബര്‍ 25

15. ചെറുകുന്ന് - സപ്തംബര്‍ 25

16. പാപിനിശ്ശേരി - സപ്തംബര്‍ 29

23.തോട്ടട ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ് സംബന്ധിച്ച പരിശീലനം നല്‍കി. (2008 ആഗസ്ത് 14).

24. തോട്ടട ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എടക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് മലയാളം കമ്പ്യൂട്ടിംഗ് സംബന്ധിച്ച് പ്രചാരണം നടത്തുകയും കമ്പ്യൂട്ടറുകളില്‍ മലയാളം ലഭ്യമാക്കുകയും ചെയ്തു. (2008 ആഗസ്ത് 29).

25. മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കമ്പ്യൂട്ടറുകളില്‍ മലയാളം ലഭ്യമാക്കി.

26. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ മലയാളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ തല ഓഫീസുകള്‍, പഞ്ചായത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ കമ്പ്യൂട്ടറുകളുടെ എണ്ണം ശേഖരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി മാതൃകാ ഫോറം തയ്യാറാക്കി അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കി.പയ്യന്നൂര്‍ ഓണം വിപണനമേളയില്‍ മലയാളം കമ്പ്യട്ടിംഗിന്റെ പ്രചാരണഭാഗമായി സ്റ്റാള്‍ ഒരുക്കി. മലയാളം കമ്പ്യൂട്ടിംഗ് സംബന്ധിച്ച ബ്രോഷറുകള്‍ വിതരണംചെയ്യുകയും അക്ഷയയിലൂടെ ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ പേരും മറ്റു വിവരങ്ങളും കമ്പ്യൂട്ടറില്‍ മലയാളത്തില്‍ സ്വയംടൈപ്പ് ചെയ്യുന്നതിനുള്ള സൌകര്യമൊരുക്കുകയും സമ്മാനം നല്‍കുകയും ചെയ്തു. (2008 സെപ്റ്റംബര്‍ 2 -12 ).

27.ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച പൊന്നോണം 2008 നോടനുബന്ധിച്ച് പ്രദര്‍ശനനഗരിയില്‍ മലയാളം കമ്പ്യൂട്ടിംഗ്, വെബ് പോര്‍ട്ടല്‍, അക്ഷയയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന ബാനറുകള്‍ പ്രദര്‍ശിപ്പിച്ചു. (2008 സപ്തംബര്‍ 10)

"http://malayalam.kerala.gov.in/index.php/Malayalam_Computing_Activities_-Kannur" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍